തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 81 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. യുവസമൂഹത്തിൽ നിന്ന് രണ്ടു പേർ കോവിഡ് മരണത്തിന് കീഴടങ്ങിയതായി ഇന്നും സ്ഥിരീകരണമുണ്ട്. 40 വയസുള്ള പേരുമല സദേശി രതീഷും 38 വയസുള്ള വയനാട് കൽപ്പറ്റ സ്വദേശിനി ശാരദയുമാണത്.
ഇന്നത്തെ ആകെ രോഗബാധ 7020 ആണ്. സംസ്ഥാനത്ത് രോഗമുക്തി 8474 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 26ആണ്. സമ്പര്‍ക്ക രോഗികള്‍6 6037 ഇന്നുണ്ട്. ഉറവിടം അറിയാത്ത 734 രോഗബാധിതരും, 91,784 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 22 പുതിയ ഹോട്ട് സ്പോട്ടുകളും നിലവിൽ വന്നു.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 187
കണ്ണൂർ: 419
വയനാട്: 93
കോഴിക്കോട്: 692
മലപ്പുറം: 589
പാലക്കാട്: 369
തൃശ്ശൂർ: 983
എറണാകുളം: 802
ആലപ്പുഴ: 788
കോട്ടയം: 389
ഇടുക്കി: 168
പത്തനംതിട്ട: 270
കൊല്ലം: 482
തിരുവനന്തപുരം: 789
ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവര്‍ 8474, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 880, കൊല്ലം 451, പത്തനംതിട്ട 199, ആലപ്പുഴ 368, കോട്ടയം 1050, ഇടുക്കി 66, എറണാകുളം 600, തൃശൂര്‍ 1037, പാലക്കാട് 568, മലപ്പുറം 1300, കോഴിക്കോട് 1006, വയനാട് 99, കണ്ണൂര്‍ 679, കാസര്‍ഗോഡ് 171. ഇനി ചികിൽസയിലുള്ളത് 91,784. ഇതുവരെ ആകെ 3,25,166 പേര് കോവിഡില്‍ നിന്നും മുക്തി നേടി.
Most Read: മകന്റെ ധാര്‍മ്മികത കൊടിയേരിയില്‍ കെട്ടി വെക്കണ്ട; ബിനീഷിന്റെ അറസ്റ്റില്‍ വിജയരാഘവന്
ആകെ 7020 രോഗബാധിതരില്‍ 168 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 734 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 6037 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 172, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, കോഴിക്കോട് 664, മലപ്പുറം 547, വയനാട് ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 964 പേര്‍ക്കും, എറണാകുളം 594, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 686 പേര്‍ക്കും, ഇടുക്കി 137, കോട്ടയം 385, കൊല്ലം ജില്ലയില്‍ നിന്നുള്ള 469 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 206, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 625 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1429 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള് 26 ആണ്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി പദ്മാവതി അമ്മ (89), ശ്രീവരാഹം സ്വദേശി രാധാകൃഷ്ണൻ പിള്ള (64), പഴവങ്ങാടി സ്വദേശിനി ഗീത (60), കരിക്കകം സ്വദേശിനി മറീന എലിസബത്ത് (54), കഴക്കൂട്ടം സ്വദേശി ജയചന്ദ്രന് (67), കാഞ്ഞിരമ്പാറ സ്വദേശി ബാബു (63), പേരുമല സ്വദേശി രതീഷ് (40), വെങ്ങാനൂര്‍ സ്വദേശി യശോദ (73), വര്‍ക്കല സ്വദേശി റഷീദ് (82), ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിനി ശോഭന (60), കരുനാഗപ്പള്ളി സ്വദേശി ബേബി (72), ഹരിപ്പാട് സ്വദേശി രഘുകുമാര്‍ (60), ഇടുക്കി പീരുമേട് സ്വദേശി സഞ്ജീവ് (45), എറണാകുളം അഞ്ചുമല സ്വദേശിനി സുലേഖ അബൂബക്കര്‍ (58), തൃശൂര്‍ പുന്നയൂര്‍ സ്വദേശി കുഞ്ഞ് അബൂബക്കര്‍ (75), പാറാവ് സ്വദേശി പ്രസീദ് (42), മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഹംസ (53), ബിപി അങ്ങാടി സ്വദേശി യാഹു (68), വാളാഞ്ചേരി സ്വദേശിനി സുബൈദ (58), കണ്ണമംഗലം സ്വദേശിനി നഫീസ (66), പൊന്മല സ്വദേശി അഹമ്മദ് കുട്ടി (69), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഇബ്രാഹിം (75), ചിറ്റാരിപറമ്പ് സ്വദേശി കാസിം (64), അഴീക്കോട് സ്വദേശി കുമാരന് (67), ഏച്ചൂര്‍ സ്വദേശി മുഹമ്മദ് അലി (72), വയനാട് കല്‍പ്പറ്റ സ്വദേശിനി ശാരദ (38) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
Most Read: ബിനീഷിന്റെ അറസ്റ്റ് പാര്‍ട്ടിക്ക് പ്രതിസന്ധിയല്ല; സീതാറാം യെച്ചൂരി
ഇന്ന് രോഗം ബാധിച്ചത് 81 ആരോഗ്യ പ്രവർത്തകർക്കാണ്. എറണാകുളം 21, കണ്ണൂർ 16, കോഴിക്കോട് 13, തിരുവനന്തപുരം 08, കാസർഗോഡ് 07, തൃശൂർ 05, പത്തനംതിട്ട 03, പാലക്കാട് 03, കൊല്ലം 02, ആലപ്പുഴ 01, കോട്ടയം 01, മലപ്പുറം 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.
സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 54,339, സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 45,31,069 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.
ഇന്ന് സംസ്ഥാനത്ത് ഒഴിവാക്കപ്പെട്ടത് 14 ഹോട്ട് സ്പോട്ടുകളാണ്; ഇനി 694 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 22 ഹോട്ട് സ്പോട്ടുകളാണ്. പേര് വിവരങ്ങൾ ലഭ്യല്ല.
2887 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,91,964 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,69,424 പേര് വീട്/ഇൻസ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,540 പേര് ആശുപത്രികളിലുമാണ്.
National News: പ്രായാധിക്യവും കോവിഡും; രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തിനില്ലെന്ന് റിപ്പോര്‍ട്ട്