കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 24 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ചൊവ്വാഴ്ച രാത്രി ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കോഴിക്കോട് വടകര സ്വദേശി സൈനുൽ ആബിദിൽ (46) നിന്നാണ് പേസ്റ്റ് രൂപത്തിൽ പ്ളാസ്റ്റിക് ജാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം പിടികൂടിയത്. 24,30,840 രൂപ വിലവരുന്ന 470 ഗ്രാം സ്വർണമാണ് പിടികൂടിയത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ എന്‍സി പ്രശാന്ത്, പി ജ്യോതിലക്ഷ്മി, ഇന്‍സ്പെക്ടർമാരായ പ്രകാശന് കൂടപ്രം, ഗുര്‍മീത് സിങ്, മനീഷ് കുമാര്‍ ഖട്ടാന, അശോക് കുമാര്‍, ഹെഡ് ഹവില്‍ദാര്‍ സിവി ശശീന്ദ്രന് എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.
Malabar News: അനാഥ ബാല്യങ്ങള്‍ക്ക് തണലായി കുട്ടി പോലീസുകാര്‍