കണ്ണൂർ വിമാനത്താവളത്തിൽ 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

By Desk Reporter, Malabar News
gold-smuggling_2020-Nov-18
Ajwa Travels

കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 24 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്‌റ്റംസ്‌ പിടികൂടി. ചൊവ്വാഴ്‌ച രാത്രി ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്​പ്രസ് വിമാനത്തിൽ എത്തിയ കോഴിക്കോട് വടകര സ്വദേശി സൈനുൽ ആബിദിൽ (46) നിന്നാണ് പേസ്‌റ്റ് രൂപത്തിൽ പ്‌ളാസ്‌റ്റിക്‌ ജാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം പിടികൂടിയത്. 24,30,840 രൂപ വിലവരുന്ന 470 ഗ്രാം സ്വർണമാണ് പിടികൂടിയത്.

കസ്‌റ്റംസ്‌ അസിസ്‌റ്റന്റ്‌ കമ്മീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ എന്‍സി പ്രശാന്ത്, പി ജ്യോതിലക്ഷ്‌മി, ഇന്‍സ്‌പെക്‌ടർമാരായ പ്രകാശന്‍ കൂടപ്രം, ഗുര്‍മീത് സിങ്, മനീഷ് കുമാര്‍ ഖട്ടാന, അശോക് കുമാര്‍, ഹെഡ് ഹവില്‍ദാര്‍ സിവി ശശീന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.

Malabar News:  അനാഥ ബാല്യങ്ങള്‍ക്ക് തണലായി കുട്ടി പോലീസുകാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE