കേരളത്തിന്റെ വികസന പദ്ധതികളെ കേന്ദ്ര ഏജന്‍സികളേയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് ഇന്ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് പഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിലാണ് കൂട്ടായ്മ. വിവിധ കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
Also Read: രാഹുല്‍ ഗാന്ധി എത്തിച്ച ഭക്ഷ്യകിറ്റുകള്‍ കെട്ടിക്കിടന്ന് നശിച്ചു; ഡിവൈഎഫ്ഐ പ്രതിഷേധം
കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വികസന സംരക്ഷണ ദിനമായാണ് പ്രതിഷേധ കൂട്ടായ്മ വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ അറുപതിനായിരം കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപകീര്‍ത്തിപ്പെടുത്താനും ഉള്ള കേന്ദ്ര ഏജന്‍സികളുടെ ആസൂത്രിത നീക്കം ചെറുത്ത് തോല്‍പ്പിക്കുമെന്ന് എല്‍ഡിഎഫ് നേതൃത്വം വ്യക്തമാക്കി.