കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് ഇന്ന് ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കുന്നു

By News Desk, Malabar News
cpm-kerala
Representational Image
Ajwa Travels

കേരളത്തിന്റെ വികസന പദ്ധതികളെ കേന്ദ്ര ഏജന്‍സികളേയും ഭരണഘടനാ സ്‌ഥാപനങ്ങളെയും ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് ഇന്ന് ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് പഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിലാണ് കൂട്ടായ്‌മ. വിവിധ കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

Also Read: രാഹുല്‍ ഗാന്ധി എത്തിച്ച ഭക്ഷ്യകിറ്റുകള്‍ കെട്ടിക്കിടന്ന് നശിച്ചു; ഡിവൈഎഫ്‌ഐ പ്രതിഷേധം

കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വികസന സംരക്ഷണ ദിനമായാണ് പ്രതിഷേധ കൂട്ടായ്‌മ വിഭാവനം ചെയ്‌തിരിക്കുന്നത്. സംസ്‌ഥാനത്തെ അറുപതിനായിരം കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപകീര്‍ത്തിപ്പെടുത്താനും ഉള്ള കേന്ദ്ര ഏജന്‍സികളുടെ ആസൂത്രിത നീക്കം ചെറുത്ത് തോല്‍പ്പിക്കുമെന്ന് എല്‍ഡിഎഫ് നേതൃത്വം വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE