ടെല്‍അവീവ്: സ്ത്രീകള്‍ക്കെതിരെ പരസ്യ പ്രസ്താവനയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സ്വന്തമായി അവകാശങ്ങളുള്ള മൃഗങ്ങളാണ് സ്ത്രീകളെന്നാണ് നെതന്യാഹു പ്രസ്താവന നടത്തിയത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു നെതന്യാഹുവിന്റെ വിവാദ പരാമര്‍ശം.
‘നിങ്ങള്‍ സ്ത്രീകളുടെ ഉടമകളല്ല, നിങ്ങള്‍ക്ക് പ്രഹരിക്കാവുന്ന ജീവികളല്ല സ്ത്രീകള്‍, നെതന്യാഹു പറഞ്ഞു. മൃഗങ്ങളെ ഉപദ്രവിക്കരുതെന്ന് നാം പറയാറുണ്ട്. മൃഗങ്ങളോട് നമുക്ക് അനുതാപമുണ്ട്. അവരുടേതായ അവകാശങ്ങളുള്ള ജീവികളാണ് സ്ത്രീകളും കുട്ടികളും’. നെതന്യാഹു പറഞ്ഞു.
Read Also: റസ്റ്ററന്റിലെ ഏഴ് ഡോളറിന്റെ ബില്ലിന് 3,000 ഡോളര്‍ ടിപ്പ് നല്കി ഉപഭോക്താവ്
നാവിന് പിഴവ് സംഭവിച്ചുവെന്ന് ബോധ്യമായതോടെ ഒരു നിമിഷം സംസാരം നിര്‍ത്തുകയും വേദിയിലിരിക്കുന്ന ഭാര്യയെ നോക്കുകയും ചെയ്ത ശേഷമാണ് നെതന്യാഹു പ്രസംഗം തുടര്‍ന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് നെതന്യാഹു ഉദ്ദേശിച്ചതെങ്കിലും സ്ത്രീകളെ മൃഗങ്ങളെന്ന് പരസ്യമായി സംബോധന ചെയ്ത നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിരവധി പേര് രംഗത്തെത്തി.