കൽപ്പറ്റ: ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ ഓണം ഫെയറുകൾക്ക് ജില്ലയിൽ തുടക്കമായി. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും സബ്സിഡി നിരക്കിൽ ഓണം ഫെയറുകളിൽ നിന്ന് ലഭ്യമാകും. സി.കെ ശശീന്ദ്രൻ എം.എൽ.എയാണ് ഓണം ഫെയറിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച നിർവ്വഹിച്ചത്.
ഓഗസ്റ്റ് 30 വരെ ഓണം ഫെയറുകൾ ജില്ലയിൽ സജീവമായിരിക്കും. ജില്ലാഫെയറുകൾക്ക് പുറമെ താലൂക്ക് തല മിനിഫെയറുകളും 26 മുതൽ ആരംഭിക്കും. ജില്ലയിലെ മുഴുവൻ സപ്ലൈകോ ഔട്ട്ലെറ്റുകളും ഓണം ഫെയറുകളായി പ്രവർത്തിക്കും.നിത്യോപയോഗസാധനങ്ങൾക്ക് പുറമെ പച്ചക്കറികളും മിതമായ നിരക്കിൽ ഫെയറുകളിൽ ലഭ്യമാണ്.
വിലവിവരങ്ങൾ
ചെറുപയർ – 38.50
ഉഴുന്ന് – 34.50
കടല (വലുത്) – 23
വൻപയർ – 24
തുവരപ്പരിപ്പ് – 34
മുളക് – 39
മല്ലി – 39
വെളിച്ചെണ്ണ (ശബരി)- 500ഗ്രാം – 46
പഞ്ചസാര – 23.50
അരി (കുറുവ)- 25
അരി (മട്ട)- 24
അരി (ജയ)- 25
പച്ചരി – 23