ഡെല്‍ഹി ചലോ മാര്‍ച്ച്; പോലീസിന്റെ തടസം ഭേദിച്ച് കര്‍ഷകര്‍ ഹരിയാനയില്‍

By Desk Reporter, Malabar News
Delhi chalo _Malabar news

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ  കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച്  ഡെല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകരെ നേരിടാന്‍  പൊലീസ് ഒരുക്കിയിട്ടുള്ള യുദ്ധസമാന സന്നാഹങ്ങളെ ഭേദിച്ച് കര്‍ഷകര്‍ ഹരിയാനയിലെത്തി.  പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

അംബാലയില്‍ വെച്ചാണ് ബിജെപി നേതൃത്വത്തിലുള്ള സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊലീസ് കര്‍ഷകരെ നേരിട്ടത്. തടയാനായി സ്‌ഥാപിച്ച നിരവധി ബാരിക്കേഡുകള്‍ കര്‍ഷകര്‍ നദിയിലെറിഞ്ഞു. അതേസമയം  ഗുരുഗ്രാമില്‍  വച്ച് ആക്റ്റിവിസ്‌റ്റും സ്വരാജ് ഇന്ത്യ അധ്യക്ഷനുമായ യോഗേന്ദ്ര യാദവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. പ്രധാനമായും  ഹരിയാന, പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, രാജസ്‌ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള  കര്‍ഷകരാണ് ദേശീയ പണിമുടക്ക് ദിനത്തില്‍  രാജ്യ തലസ്‌ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്.

കോവിഡ് വ്യാപന പശ്‌ചാത്തലത്തില്‍  കര്‍ഷക റാലിയെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ഡെല്‍ഹി സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ട്രാക്റ്ററുകളിലും ട്രക്കുകളിലുമായി കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുകയാണ്. എട്ട് കമ്പനി അര്‍ധസൈനികരുടെ സേനയെയും  അതിര്‍ത്തിയില്‍ കര്‍ഷകരെ  തടയാന്‍ വിന്യസിച്ചിട്ടുണ്ട്.

Read also: കർഷക മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു; ബാരിക്കേഡുകൾ നദിയിലേക്ക് മറിച്ചിട്ട് കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE