മുംബൈ: ഫ്യൂച്ചര്‍ ഗ്രൂപ്പും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും തമ്മിലുള്ള ഓഹരി ഇടപാടിന് അംഗീകാരം നല്‍കാതെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഇടപാട് സംബന്ധിച്ച് ബിഎസ്ഇയില്‍ നിന്ന് വ്യക്തത തേടിയിരിക്കുകയാണെന്ന് സെബി അറിയിച്ചു.
24,713 കോടി രൂപയുടെ ഓഹരി ഇടപാടാണ് ഫ്യൂച്ചര്‍ ഗ്രൂപ്പും മുകേഷ് അംബാനിയുടെ റിലയന്‍സും തമ്മിലുള്ളത്. ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളും റിലയന്‍സ് ഗ്രൂപ്പ് കമ്പനികളും തമ്മിലുള്ള ഇടപാടിനെ കുറിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്ന് വ്യക്തത തേടിയിരിക്കുകയാണ് എന്നാണ് വിപണി നിയന്ത്രിതാവായ സെബി വ്യക്തമാക്കിയത്.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് സെബി വ്യക്തതയോ വിശദീകരണമോ തേടിയിട്ടില്ലെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ച് വക്താവ് ഇന്ന് പ്രതികരിച്ചത്. സെബിയുടെ SCORESplatform ല്‍ ഇടപാട് സംബന്ധിച്ച് ചില പരാതികള്‍ രജിസ്റ്റ്ര് ചെയ്തിട്ടുളളതായാണ് റിപ്പോര്‍ട്ടുകള്‍. അവക്ക് ഇനിയും പരിഹരമായിട്ടില്ല. ഇതുമൂലമാണ് ഓഹരി ഇടപാടില്‍ സെബി വ്യക്തമായ നിലപാട് എടുക്കാത്തത് എന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
National News: കർഷക സമരം; ചർച്ച പരാജയം, ഡിസംബർ 5ന് വീണ്ടും ചർച്ച നടത്തും






































