തിരുവനന്തപുരം: കൃഷിമന്ത്രി വിഎസ്.സുനിൽ കുമാറിന് ടെലിഫോണിലൂടെ വധഭീഷണി. ഇന്റർനെറ്റ് കോൾ വഴിയാണ് ഭീഷണിയെത്തിയത്. മന്ത്രിയുടെ ഗൺമാനാണ് ഫോൺ എടുത്തത്. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലപാട് മാറ്റിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ആയിരുന്നു ഭീഷണി.
Also Read: വിനോദ സഞ്ചാരത്തിന് വന്നതല്ല; മടുത്ത് തിരിച്ചുപോകില്ല; കേന്ദ്രത്തോട് കർഷകർ
ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ കാർഷിക നിയമത്തിനെതിരായ പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് തിരുവനന്തപുരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും വിഎസ്.സുനിൽ കുമാർ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാകാം ഭീഷണിയെന്ന് കരുതുന്നു.