കൃഷി മന്ത്രി വിഎസ് സുനിൽ കുമാറിന് വധഭീഷണി

By News Desk, Malabar News
Agriculture Minister VS Sunil Kumar receives death threat
VS SunilKumar
Ajwa Travels

തി​രു​വ​ന​ന്ത​പു​രം: കൃ​ഷി​മ​ന്ത്രി വി​എ​സ്.​സു​നി​ൽ​ കു​മാ​റി​ന് ടെലിഫോണിലൂടെ വധഭീഷണി. ഇന്റർനെറ്റ് കോൾ വഴിയാണ് ഭീഷണിയെത്തിയത്. മന്ത്രിയുടെ ഗൺമാനാണ് ഫോൺ എടുത്തത്. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലപാട് മാറ്റിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ആയിരുന്നു ഭീഷണി.

Also Read: വിനോദ സഞ്ചാരത്തിന് വന്നതല്ല; മടുത്ത് തിരിച്ചുപോകില്ല; കേന്ദ്രത്തോട് കർഷകർ

ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിനം തന്നെ കാർഷിക നിയമത്തിനെതിരായ പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് തിരുവനന്തപുരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും വിഎസ്.സുനിൽ കുമാർ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാകാം ഭീഷണിയെന്ന് കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE