അരുവിക്കരയില്‍ വൃദ്ധയെ കൊലപ്പെടുത്തിയത് മകന്‍; പ്രതി അറസ്‌റ്റില്‍

By Team Member, Malabar News
Aruvikkara murder case
Representational image

തിരുവനന്തപുരം : അരുവിക്കരയില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പോലീസ് വ്യക്‌തമാക്കി. വൃദ്ധയെ അവരുടെ മകന്‍ തന്നെയാണ് കൊലപ്പെടുത്തിയത്. മകന്‍ ഷിബു സംഭവത്തില്‍ കുറ്റം സമ്മതിച്ചതായും പോലീസ് വെളിപ്പെടുത്തി. കുറ്റസമ്മതം നടത്തിയ ഷിബുവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

72കാരിയായ നന്ദിനി എന്ന വൃദ്ധയെയാണ് അരുവിക്കരയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മയെ കൊലപ്പെടുത്തിയത് താനാണെന്ന് ഷിബു സമ്മതിച്ചത്. മദ്യലഹരിയില്‍ ആയിരുന്ന ഷിബു വൃദ്ധയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 24ആം തീയതിയാണ് അരുവിക്കരയില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read also : മകളുടെ വിവാഹത്തിനായി കരുതിവച്ച പണം കൊണ്ട് മറ്റൊരു കുടുംബത്തിന് വീടൊരുക്കി ജോയ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE