ഐഎസ്എല്ലില്‍ ഇന്ന് ബംഗളൂര്-നോര്‍ത്ത് ഈസ്‌റ്റ് പോരാട്ടം

By Staff Reporter, Malabar News
isl bengaluru-fc vs northeast-united-fc

ഐഎസ്എല്ലില്‍ ഇന്ന് ബംഗളൂര് എഫ്‌സിയും നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റടും നേര്‍ക്കുനേര്‍. ഐഎസ്എല്ലിന്റെ ചരിത്രത്തിലെ തന്നെ മോശം പ്രകടനം കാഴ്‌ചവെക്കുന്ന ബംഗളൂര് തുടര്‍ച്ചയായ നാലു പരാജയങ്ങള്‍ക്ക് ശേഷമാണ് ഇന്നിറങ്ങുന്നത്. മറുവശത്ത് നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡും മോശം ഫോമിലാണ്. രാത്രി 7.30നാണ് മല്‍സരം.

അവസാന ആറു മല്‍സരങ്ങളില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ നോര്‍ത്ത് ഈസ്‍റ്റിനായിട്ടില്ല. ഇന്ന് ജയിച്ചാല്‍ ബംഗളൂര് എഫ്‌സിയെ മറികടന്ന് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്‌ഥാനത്തേക്ക് കുതിക്കാന്‍ നോര്‍ത്ത് ഈസ്‍റ്റിന് ആകും. എന്നാല്‍ അതത്ര എളുപ്പവും ആവില്ല. നേരത്തെ ഈ സീസണില്‍ ആദ്യം ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ സമനിലയില്‍ ആയിരുന്നു കളി അവസാനിച്ചിരുന്നത്.

സ്‌ട്രൈക്കര്‍മാര്‍ ഫോമില്‍ ആകാത്തതാണ് ബംഗളൂര് എഫ്‌സി നേരിടുന്ന പ്രധാന വെല്ലുവിളി. പുതിയ പരിശീലകനായി നൗഷാദ് മൂസ എത്തിയിട്ടും ടീമിന്റെ പ്രകടനത്തില്‍ കാര്യമായ മുന്നേറ്റമൊന്നും തന്നെ പ്രകടമായിരുന്നില്ല. ഏതായലും ഇന്നത്തെ മല്‍സരത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും.

National News: മാസ്‌റ്റര്‍ സിനിമ ചോര്‍ച്ച; 400 വെബ്‌സൈറ്റുകള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE