ടൊവിനോക്ക് പിറന്നാൾ സമ്മാനം; പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ട് മോഹൻലാൽ

By Staff Reporter, Malabar News
mohanlal tovino
Ajwa Travels

മലയാളത്തിന്റെ ‘സൂപ്പർമാൻ’ ടൊവിനോ തോമസിന്റെ ‘അന്വേഷിപ്പിന്‍ കണ്ടെത്തും‘ എന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. ടൊവിനോയുടെ പിറന്നാൾ ദിനമായ ഇന്ന് സൂപ്പർ സ്‌റ്റാർ മോഹൻലാൽ ആണ് ചിത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ടത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മോഹൻലാൽ പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്.

പോസ്‌റ്റിൽ ടൊവിനോക്ക് പിറന്നാൾ ആശംസകളും താരം നേർന്നു. ‘അന്വേഷണങ്ങളുടെ കഥയല്ല..അന്വേഷകരുടെ കഥയാണ്’ എന്ന ടാഗ് ലൈനോടെയുള്ള സിനിമയുടെ സംവിധാനം നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ്.

ത്രില്ലര്‍ സ്വഭാവമുള്ള സിനിമയുടെ ചിത്രീകരണം ഈ വർഷം ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാകും ടൊവിനോ എത്തുകയെന്നും റിപ്പോർട്ടുണ്ട്.

‘ആദം ജോണ്‍’, ‘കടുവ’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും സന്തോഷ് നാരായണന്‍ സംഗീത സംവിധാനവും നിർവഹിക്കുന്നു. തമിഴ് സംഗീതകാരനായ സന്തോഷ് നാരായണന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. സൈജു ശ്രീധരനാണ് ചിത്രത്തിന്റെ എഡിറ്റിങ്.

Read Also: കെ സുധാകരൻ കെപിസിസി അധ്യക്ഷനാവും; തീരുമാനം ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE