അരൂരിൽ പെയിന്റ് ഫാക്‌ടറിക്ക് തീപിടിച്ചു; ആളപായമില്ല

By Desk Reporter, Malabar News
Fire-out break
Representational Image

കൊച്ചി: അരൂർ പുത്തനങ്ങാടിയിൽ പെയിന്റ് നിർമാണ കമ്പനിക്ക് തീപിടിച്ചു. ഫാക്‌ടറിയിൽ തൊഴിലാളികൾ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നിലവിൽ ആളപായമില്ല എന്നാണ് വിവരം. ചേർത്തല, അരൂർ, മട്ടാഞ്ചേരി ഫയർ യൂണിറ്റുകൾ എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു.

ഫാക്‌ടറിയിൽ തിന്നർ സൂക്ഷിച്ചിരുന്ന മുറിയിൽ തീ പടരുകയായിരുന്നു. തീപിടുത്തമുണ്ടാകാൻ ഉള്ള കാരണം വ്യക്‌തമല്ലെന്ന് അധികൃതർ അറിയിച്ചു. മെഷീനിൽ നിന്ന് തീ പടർന്നതാണോ എന്ന് അന്വേഷിക്കും. ഫാക്‌ടറിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

Read also: ശിവശങ്കറിന്റെ ജാമ്യം ബിജെപി-സിപിഎം ധാരണയുടെ അടിസ്‌ഥാനത്തിൽ; മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE