മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് കോവിഡ്

By Desk Reporter, Malabar News
eldho-abraham

കൊച്ചി: മൂവാറ്റുപുഴ എംഎൽഎയും സിപിഐ നേതാവുമായ എൽദോ എബ്രഹാമിന് കോവിഡ് സ്‌ഥിരീകരിച്ചു. എംഎൽഎ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചത്.

കഴിഞ്ഞ ഒരാഴ്‌ചക്കിടെ തനിക്കൊപ്പം പൊതു പരിപാടികളിൽ പങ്കെടുത്തവർ, വസതിയിൽ വന്ന് സന്ദർശിച്ചവർ, ഓഫീസിലും, മറ്റ് പൊതു ഇടങ്ങളിലും ഒപ്പം സമ്പർക്കം പുലർത്തിയ സുഹൃത്തുക്കൾ എന്നിവർ ക്വാറന്റീനിൽ പോകാൻ ശ്രദ്ധിക്കണമെന്നും അടുത്തുള്ള സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.

മൂവാറ്റുപുഴ മണ്ഡലത്തിൽ വരുന്ന ഒരാഴ്‌ചക്കിടയിൽ നടക്കുന്ന പൊതു പരിപാടികളിൽ മാറ്റമില്ലെന്നും വിവിധ വികസന പദ്ധതികളുടെ ഉൽഘാടന ചടങ്ങുകൾ നിശ്‌ചയിക്കപ്പെട്ട ദിവസങ്ങളിൽ മാറ്റം ഇല്ലാതെ നടക്കുമെന്നും എംഎൽഎ അറിയിച്ചു.

Read also: മന്ത്രിമാരുടെ അദാലത്തുകളിൽ പ്രോട്ടോകോൾ ലംഘനമില്ല; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE