തിരുവനന്തപുരം: മന്ത്രിമാരുടെ അദാലത്തുകളിൽ കോവിഡ് പ്രോട്ടോകോൾ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മന്ത്രി കെകെ ശൈലജയെ കുറിച്ച് തെറ്റായ പ്രചാരണം നടത്താനുള്ള ശ്രമമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ കാണുന്നത്. വളരെ ജാഗ്രതയോട് കൂടിയാണ് പൊതുപരിപാടികള്‍ നടക്കുന്നത്. ആളുകള്‍ കസേരകളില്‍ അകലം പാലിച്ചാണ് ഇരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയെക്കുറിച്ച് മുഖ്യമന്ത്രി കടുത്ത വിമർശനമാണ് ഉന്നയിച്ചത്. യഥാർഥത്തിൽ പ്രോട്ടോകോൾ ലംഘനം നടക്കുന്നത് പ്രതിപക്ഷത്തിന്റെ പ്രചാരണ യാത്രയിൽ ആണെന്നും ചിലരെ തോളിലേറ്റി കൊണ്ടുപോകുന്ന കാഴ്‌ചയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എത്രമാത്രം ശ്രദ്ധയില്ലാതെയാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Read also: സുധാകരന്റെ പരാമർശം ആക്ഷേപമല്ല, അഭിമാനമാണ്; മുഖ്യമന്ത്രി