തിരുവനന്തപുരം: ചെത്തുകാരന്റെ മകനാണ് താനെന്ന കോൺഗ്രസ് നേതാവ് കെ സുധാകരന്റെ പ്രസ്‌താവന അപമാനമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ വിളി താൻ അഭിമാനമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെത്തുകാരന്റെ മകൻ എന്നത് തെറ്റായ കാര്യമല്ല. അത് നേരത്തെ തന്നെ പറഞ്ഞ കാര്യമാണ്, മുഖ്യമന്ത്രി പറഞ്ഞു. തന്റെ അച്ഛനും സഹോദരനും ചെത്തുതൊഴിൽ എടുത്തവരാണ്. അത് അഭിമാനായിട്ടാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലം മുതൽ കെ സുധാകരന് തന്നെ അറിയാവുന്നതാണ്. എനിക്ക് അദ്ദേഹത്തെയും അറിയാം. അദ്ദേഹം ചെത്തുകാരന്റെ മകനാണെന്ന രീതിയിൽ എന്നെ ആക്ഷേപിച്ചതായി തോന്നുന്നില്ല.
അതേസമയം, ചെത്തുതൊഴിലാളിയുടെ മകൻ ഇന്ന് ഹെലികോപ്‌ടറിലാണ് യാത്ര ചെയ്യുന്നുവെന്നത് കാലത്തിന് അനുസൃതമായ വിമർശനമല്ല. താൻ ആഡംബര ജീവിതം നയിക്കുന്നയാളുമല്ല, മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also: കരിപ്പൂർ വിമാനത്താവളം; മണ്ണില്ല, ഗ്രേഡിങ് ജോലികൾ നിലച്ചിട്ട് മാസങ്ങൾ