കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്‌ട്ര

By Trainee Reporter, Malabar News
Representational image
Ajwa Travels

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്‌ട്ര. കേരളത്തിൽ നിന്നും സംസ്‌ഥാനത്ത്‌ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

വിമാന മാർഗമോ ട്രെയിൻ മാർഗമോ എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ ചെയ്‌ത ആർടിപിസിആർ പരിശോധന ഫലം ഹാജരാക്കണം. ഇല്ലെങ്കിൽ റെയിൽവേ സ്‌റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടിവരും. വിമാനത്താവളത്തിൽ സ്വന്തം ചിലവിൽ ആർടിപിസിആർ പരിശോധനയും റെയിൽവേ സ്‌റ്റേഷനിൽ ആന്റിജൻ പരിശോധനയുമാണ് നടത്തുക.

നേരത്തെ ഗുജറാത്ത്, ഡെൽഹി, ഗോവ, രാജസ്‌ഥാൻ എന്നീ സംസ്‌ഥാനങ്ങളിൽ നിന്ന് മഹാരാഷ്‌ട്രയിലേക്ക് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിൽ നിന്ന് എത്തുന്നവർക്കും സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം ദിവസേന വർധിക്കുന്ന സാഹചര്യത്തിലാണ് മഹാരാഷ്‌ട്ര സർക്കാരിന്റെ നടപടി.

Read also: കേന്ദ്ര നിർദ്ദേശം പാലിക്കാതെ ട്വിറ്റർ; അതൃപ്‌തി അറിയിച്ച് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE