സ്വത്ത് സമ്പാദനം; ഏത് ബിജെപി നേതാവിന് എതിരെയും അന്വേഷണം നടത്താം; വെല്ലുവിളിച്ച് സുരേന്ദ്രൻ

By News Desk, Malabar News
K-Surendran
Ajwa Travels

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അനധികൃത സ്വത്ത് സമ്പാദനത്തിൽ ഏത് ബിജെപി നേതാവിനെതിരെയും അന്വേഷണം നടത്താം. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസർക്കാരിലെ മറ്റ് മന്ത്രിമാരും തങ്ങളുടെ യഥാർഥ സ്വത്ത് വിവരം വെളിപ്പെടുത്താൻ തയാറാകണമെന്ന് സുരേന്ദ്രൻ പറയുന്നു.

പാവപ്പെട്ട പാർട്ടിയെന്ന് പറയുന്ന മാർക്‌സിസ്‌റ്റ് പാർട്ടി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷണം വേണം. മുഖ്യമന്ത്രി അടക്കമുള്ളവർ യഥാർഥ സ്വത്തുവിവരം വെളിപ്പെടുത്തണം. വിദേശ കുറ്റവാളികൾക്ക് കേരളത്തിൽ എന്തും ചെയ്യാമെന്ന അവസ്‌ഥയാണുള്ളത്. ഇക്കാര്യത്തിൽ ഏത് ബിജെപി നേതാവിനെതിരെയും അന്വേഷണം നടത്താം. നേരിടാൻ തയാറാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്ന കണക്കിനേക്കാൾ കൂടുതൽ സമ്പാദ്യം ഏതെങ്കിലും ബിജെപി നേതാവിന് ഉണ്ടെങ്കിൽ അതെ കുറിച്ച് അന്വേഷണം നടത്താം- സുരേന്ദ്രൻ പറഞ്ഞു.

Also Read: മന്ത്രിയുമായി ചർച്ച നടത്തി; പ്രതികരണം ഞെട്ടിച്ചെന്ന് ഉദ്യോഗാർഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE