മണ്ണാർക്കാട്: മികച്ച ശുചിത്വ നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാർക്കാട് നഗരസഭക്ക് പുരസ്കാരം കൈമാറി. നഗരസഭാ കൗൺസിൽ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓൺലൈനായി നടന്ന സംസ്ഥാനതല പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്ദീനാണ് ഉൽഘാടനം ചെയ്തത്. തുടർന്നുനടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ സി മുഹമ്മദ്ബഷീറിന്റെ കയ്യിൽ നിന്ന് സെക്രട്ടറി ശ്രീരാഗ് പുരസ്കാരം ഏറ്റുവാങ്ങി.
പുരസ്കാരം നഗരസഭയെ സമ്പൂർണ ശുചിത്വ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള പ്രചോദനമാണെന്നും ശുചിത്വ പ്രവർത്തനങ്ങൾക്ക് സാധ്യമായ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ ചെയർമാൻ അറിയിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രസീദ, കൗൺസിലർമാരായ ഷഫീക് റഹ്മാൻ, അരുൺ, വൽസലകുമാരി തുടങ്ങിയവർ പങ്കെടുത്തു.
കൂടാതെ, സമ്പൂർണ ശുചിത്വപദ്ധതിക്ക് നേതൃത്വംനൽകി ഹരിതകർമസേനാ പ്രവർത്തകർക്കൊപ്പം ചെയർമാൻ തന്റെ വാർഡിലെ ഓരോ വീട്ടിലും സന്ദർശനംനടത്തി വീട്ടുകാരെ ബോധവൽക്കരിക്കുകയും ചെയ്തു.
Also Read: ശബരിമല പുണ്യഭൂമി; രാഷ്ട്രീയ ആയുധമല്ല; ഉമ്മൻ ചാണ്ടി