കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസും എൻഎച്ച്എമ്മും സംഘടിപ്പിക്കുന്ന മെഗാ വാക്സിനേഷൻ ക്യാമ്പിന്റെ ആദ്യദിവസം 445 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു. സർക്കാർ ജീവനക്കാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പടെയുള്ളവരാണ് ടാഗോർ ഹാളിൽ നടന്ന ക്യാമ്പിൽ വാക്സിൻ എടുത്തത്.
രണ്ടാം ഡോസ് എടുക്കാത്തവർ ഇപ്പോൾ വാക്സിൻ എടുക്കണമെന്ന് മെഡിക്കൽ ഓഫീസ് നിർദേശിച്ചു. വാക്സിനേഷനായി ഇനിയും രജിസ്റ്റർ ചെയ്യാത്ത പോലീസ്, സൈന്യം, അർധസൈനികർ, മുനിസിപ്പൽ, പഞ്ചായത്ത്, റവന്യൂ ജീവനക്കാർ തുടങ്ങിയവർക്ക് ഓഫീസ് മേലധികാരിയുടെ സർട്ടിഫിക്കറ്റുമായി ഇവിടെ വന്ന് വാക്സിൻ എടുക്കാവുന്നതാണ്. ക്യാമ്പ് ചൊവ്വാഴ്ചയും ബുധനാഴ്ചയും തുടരും.
Read Also: ഇന്ധന വില വർധന; വാഹന പണിമുടക്ക് ആരംഭിച്ചു