ചേലേമ്പ്രയിൽ 8 വിദ്യാർഥികൾക്ക് കൂടി കോവിഡ്; 850ഓളം കുടുംബാംഗങ്ങൾ ക്വാറന്റെയ്നിൽ

By Team Member, Malabar News
Representational image
Ajwa Travels

മലപ്പുറം : ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിൽ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച വിദ്യാർഥികളുടെ കുടുംബങ്ങളിലെ 850ഓളം പേർ നിലവിൽ ക്വാറന്റെയ്‌നിൽ. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ 8 വിദ്യാർഥികൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു‌. ഇതോടെ പഞ്ചായത്തിൽ നിലവിൽ രോഗബാധിതരായി കഴിയുന്നവരുടെ എണ്ണം 178 ആണ്.

ഇത്രയധികം പേർ നിലവിൽ പഞ്ചായത്തിൽ ക്വാറന്റെയ്നിൽ കഴിയുന്നതിനാൽ ഇവർക്ക് കോവിഡ് പരിശോധന നടത്തുന്നതിനായി ചേലേമ്പ്രയിൽ പരിശോധനാ ക്യാമ്പ് നടത്തണമെന്ന് ആവശ്യം ഉയർന്നു. ഇക്കാര്യം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെപി ദേവദാസ് വ്യക്‌തമാക്കി.

നിലവിൽ പഞ്ചായത്തിലെ വിദ്യാർഥികൾക്കിടയിൽ വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നുണ്ട്. അതിനാൽ തന്നെ ഈ മാസം 9ആം തീയതി വരെ പഞ്ചായത്തിലെ വിദ്യാലയങ്ങളും സ്‌റ്റേഡിയങ്ങളും തുറക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ അതിനിടയിൽ ഇവിടുത്തെ കോവിഡ് സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ കൂട്ടിച്ചേർത്തു.

Read also : വിജിലൻസ് പരിശോധന; സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 47,000 രൂപ പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE