ഷാര്‍ജ: മലപ്പുറം സ്വദേശി ഷാർജയിൽ വാഹനമിടിച്ച് മരിച്ചു. മലപ്പുറം പൊൻമള പൂവാട് സ്വദേശി ഫവാസ് (36) ആണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ ദൈദില്‍ വച്ചായിരുന്നു അപകടം. സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവെ അമിത വേഗതയിൽ എത്തിയ കാര്‍ ഫവാസിനെ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചിരുന്നു.
പരേതനായ മജീദിന്റെയും കുഞ്ഞീലുമ്മുവിന്റെയും മകനാണ്. ഭാര്യ – ഷഫീദ. മക്കള്‍ – ഷെര്‍ലീഷ് മന്ഹ, ഷിറാഷ് – അഹമ്മദ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Also Read: കുവൈറ്റ്; അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ നാട് കടത്താൻ നീക്കം
































