മലപ്പുറം: ലോക ജലദിനത്തിൽ എസ്വൈഎസ് മലപ്പുറം സോൺ കമ്മിറ്റിക്ക് കീഴിൽ മലപ്പുറത്ത് തണ്ണീർ പന്തലൊരുക്കി. കോട്ടപ്പടി താലൂക്ക് ആശുപത്രി പരിസരത്ത് സ്ഥാപിച്ച തണ്ണീർ പന്തൽ നൂറു കണക്കിന് യാത്രക്കാർക്കും ആശുപത്രിയിൽ ചികിൽസ തേടിയെത്തിയവർക്കും ആശ്വാസമായി.
‘ജലമാണ് ജീവൻ’ എന്ന പ്രമേയത്തിൽ രണ്ട് മാസക്കാലം നീണ്ട് നിൽക്കുന്ന ജല സംരക്ഷണ ക്യാംപയിനിന്റെ ഭാഗമായാണ് മധുരപ്പാനീയങ്ങൾ ഒരുക്കിയത്. ഒരാഴ്ച മലപ്പുറം സോണിലെ വിവിധ കേന്ദ്രങ്ങളിൽ ദാഹജലവിതരണം നടക്കും.
എസ്വൈഎസ് ജില്ലാ ഫിനാൻസ് സെക്രട്ടറി കരുവള്ളി അബ്ദുറഹീം ഉൽഘാടനം ചെയ്ത പരിപാടിയിൽ മലപ്പുറം സോൺ പ്രസിഡണ്ട് ദുൽഫുഖാറലി സഖാഫി പ്രാർഥന നിർവഹിച്ചു.
സാമൂഹികം സെക്രട്ടറി ബദ്റുദ്ധീൻ കോഡൂർ, സാന്ത്വനം പ്രവർത്തകരായ സിദ്ധീഖ് പുല്ലാര, ഹനീഫ സഖാഫി പൈതിനിപ്പറമ്പ്, ബഷീർ സഅദി ആലത്തൂർപ്പടി, ശിഹാബ് കടുപുറം, ജാബിർ കൈനോട് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
Most Read: വാക്സിൻ രണ്ടാം ഡോസിനുള്ള ഇടവേള 28 ദിവസം എന്നത് 8 ആഴ്ച വരെയാക്കാൻ നിർദേശം