വയനാട് : രേഖകളില്ലാതെ കടത്തിയ 3.5 ലക്ഷം രൂപ ജില്ലയിൽ പിടികൂടി. തിരഞ്ഞെടുപ്പ് അടുത്തതോടെ പണം കടത്തുന്നത് വ്യാപകമായ സാഹചര്യത്തിൽ ഫ്ളൈയിങ് സ്ക്വാർഡുകളുടെ പരിശോധന വർധിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ ഫ്ളൈയിങ് സ്ക്വാഡും ലക്കിടി സ്റ്റാറ്റിക് സർവൈലൻസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 3.5 ലക്ഷം രൂപ പിടികൂടിയത്.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ടി റസാക്ക്, എഎസ്ഐ നെൽസൺ സി അലക്സ്, ചാർജ് ഓഫീസർ അബ്ദുൾ ഗഫൂർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Read also : ‘ഇഎംസിസി കമ്പനിയുമായുള്ള ധാരണപത്രം റദ്ദാക്കാതെ സര്ക്കാര് വഞ്ചിച്ചു’; മുല്ലപ്പള്ളി രാമചന്ദ്രന്