സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം മൂന്നായി

By Team Member, Malabar News
Malabarnews_covid death in kerala
Representational image

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്ന് ആയി. മരിച്ചവരില്‍ രണ്ട് പേര്‍ പത്തനംതിട്ട സ്വദേശികളും ഒരാള്‍ കാസര്‍കോട് സ്വദേശിയുമാണ്. പത്തനംതിട്ട ജില്ലയില്‍ അടൂര്‍ സ്വദേശിയായ രഞ്ജിത് ലാല്‍(29), പന്തളം സ്വദേശിയായ റജീന(44) എന്നിവരാണ് മരിച്ചത്.

പ്രമേഹരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കുമ്പോഴാണ് രഞ്ജിത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മരിച്ച റജീന വൃക്ക രോഗത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവര്‍ സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിതരായത്. കാസര്‍കോട് ജില്ലയില്‍ നായന്മാര്‍ മൂല സ്വദേശിയായ മറിയുമ്മ(68) ആണ് മരിച്ചത്. ഇവര്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഇതിനിടയില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന പത്തനംതിട്ട സ്വദേശിയായ യുവാവ് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തൂങ്ങി മരിച്ചു. റാന്നി പെരുമ്പുഴയിലെ കോവിഡ് സെന്ററിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE