തൃശൂർ: കാർഷിക വകുപ്പ് മന്ത്രി വിഎസ് സുനിൽ കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ നിരഞ്ജൻ കൃഷ്ണക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രിക്കും പരിശോധന നടത്തിയത്. മന്ത്രിക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല. കോവിഡ് നെഗറ്റീവ് ആകുന്നതുവരെ മന്ത്രിയും മകനും ആശുപത്രിയിൽ തുടരും.
Read also: വിഷുവിനും പ്രതീക്ഷിച്ച കാണികളില്ല; തിയേറ്റർ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്