ആമസോൺ ഷോപ്പിംഗിൽ പണത്തോടൊപ്പം വർഷം 75 മണിക്കൂർ ലാഭിക്കാം; ജെഫ് ബെസോസ്

By Team Member, Malabar News
jeff bezos
ജെഫ് ബെസോസ്
Ajwa Travels

ആമസോൺ ഷോപ്പിംഗിലൂടെ പണത്തോടൊപ്പം സമയവും ലഭിക്കാമെന്ന് വ്യക്‌തമാക്കി സിഇഒ ജെഫ് ബെസോസ്. ഒരു വർഷം ഏകദേശം 75 മണിക്കൂറുകൾ ആമസോൺ ഷോപ്പിംഗിലൂടെ ലഭിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം വ്യക്‌തമാക്കുന്നത്‌. ആമസോണിന്റെ സിഇഒ സ്‌ഥാനം ഒഴിയുന്നതിന് മുന്നോടിയായി ഓഹരി ഉടമകൾക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുന്നത്. നീണ്ട 27 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ആമസോണിന്റെ സിഇഒ സ്‌ഥാനത്ത് നിന്നും മാറുന്നത്.

സിഇഒ സ്‌ഥാനം ഒഴിയുന്ന ബെസോസ് ഇനി മുതൽ ആമസോണിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായാണ് പ്രവർത്തിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ അദ്ദേഹം പുതിയ സ്‌ഥാനം ഏറ്റെടുക്കും. തുടർന്ന് ആമസോണിന്റെ സിഇഒ സ്‌ഥാനത്തേക്ക്‌ പുതുതായി വരുന്നത് വെബ് സര്‍വീസ് തലവന്‍ ആന്‍ഡി ജാസ്സി ആയിരിക്കും.

കഴിഞ്ഞ 27 വർഷങ്ങൾക്ക് മുൻപാണ് ആമസോണിന് ജെഫ് ബെസോസ് തുടക്കം കുറിച്ചത്. തുടർന്ന് അന്ന് മുതൽ ബെസോസ് ആമസോണിന്റെ സിഇഒ സ്‌ഥാനത്ത് പ്രവർത്തിക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്നു പാദങ്ങളില്‍ ആമസോൺ ലാഭം കൈവരിക്കുകയും വില്‍പനയില്‍ റെക്കോര്‍ഡിടുകയും ചെയ്‌തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ബെസോസ് സ്‌ഥാനമാറ്റത്തിന് തയ്യാറെടുക്കുന്നത്. 

Read also : സ്വർണ വിലയിൽ വീണ്ടും വർധന; രണ്ടാഴ്‌ചക്കിടെ ഉയർന്നത് 2000 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE