പാലക്കാട്: അട്ടപ്പാടിയിൽ 17-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂളിക്കടവിന് മുകളിലുള്ള കാട്ടിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. ഗൂളിക്കടവ് ലക്ഷംവീട് കോളനിയിലെ രമേശൻ-ശെൽവി ദമ്പതികളുടെ മകൻ ജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെയാണ് ഗൂളിക്കടവ് ഫോറസ്‌റ്റ് ഗാർഡ് വനത്തിനകത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. എന്നാൽ, മരണകാരണം വ്യക്‌തമല്ല.
അതേസമയം, പാലക്കാട് കുഴൽമന്ദം ആലിങ്കലിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇന്ന് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സുനില, മകൻ രോഹിത്, സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചുമണിയോടെ വീടിന്റെ അടുക്കളയിലാണ് മൂവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Most Read| റഫ അതിർത്തി തുറക്കുമെന്ന് ഈജിപ്‌ത്; ഗാസയിലേക്ക് ഭക്ഷണവും വെള്ളവും എത്തും