എറണാകുളം: ബയോഗ്യാസ് പ്ളാന്റിന് കുഴിയെടുക്കവെ ജെസിബി കൊണ്ട് വേരുകള്‍ മുറിഞ്ഞ് നാശത്തിലേക്കു പോയ തേന്‍വരിക്ക പ്ളാവിന് ചികിൽസ നൽകി പുനര്‍ജനിപ്പിച്ച് ഇരുമ്പനത്തെ ഒരു കുടുംബം. ഇരുമ്പനത്ത് മലയില്‍ പള്ളത്തുവീട്ടില്‍ ബിനിയുടെ 12 വര്‍ഷമായ പ്ളാവിനാണ് ജെസിബികൊണ്ട് മുറിവേറ്റത്.
ഇതേത്തുടർന്ന് പ്ളാവ് പതിയെ ഉണങ്ങാന്‍ തുടങ്ങി. ഇത് കണ്ട വീട്ടുകാര്‍ വൃക്ഷവൈദ്യന്‍ കെ ബിനുവിനെ അറിയിക്കുകയും അദ്ദേഹവും സുഹൃത്ത് ഗോപനും കൂടി പ്ളാവിനെ രക്ഷിക്കാന്‍ ഔഷധക്കൂട്ട് ഉണ്ടാക്കുകയും ചെയ്തു.
പറമ്പിൽ നിന്നെടുത്ത മണ്ണ്, ചിതല്‍പ്പുറ്റ് മണ്ണ്, വൃക്ഷം നിന്നയിടത്തെ മണ്ണ്, എള്ള്, തേന്‍, പശുവിന്പാല് തുടങ്ങിയ 12 ഇന ഔഷധങ്ങള്‍ ചേര്‍ത്ത് മരുന്നുണ്ടാക്കി പ്ളാവിൽ വെച്ചുകെട്ടി. ഇത്തരത്തില്‍ മരുന്നുനല്‍കുന്ന 70ആമത്തെ വൃക്ഷമാണിതെന്നും ഇതുവരെ മരുന്നു നല്‍കിയതില്‍ 56 വൃക്ഷങ്ങള്‍ കരുത്തോടെ നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Most Read: കൂട്ടിൽ നിന്ന് മുട്ട മോഷ്ടിക്കാൻ പാമ്പ്; സാഹസികമായി കൊത്തി തുരത്തി അമ്മക്കിളി