സ്വന്തം ജീവൻ പോയാലും കുഞ്ഞുങ്ങളെ സംരക്ഷിച്ചു നിർത്തുന്നവരാണ് അമ്മമാർ. മനുഷ്യരിൽ മാത്രമല്ല, പക്ഷിമൃഗാദികളും സകല ജീവജാലങ്ങളിലും അത് അങ്ങനെ തന്നെയാണ്. ഇവിടെയിതാ കൂട്ടിലെ മുട്ട മോഷ്‌ടിക്കാൻ എത്തിയ പാമ്പിനെ സാഹസികമായി കൊത്തി തുരത്തി ഓടിക്കുകയാണ് ഒരു അമ്മക്കിളി.
‘nature27_12’ എന്ന ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ ഇതിന്റെ വീഡിയോ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇതുവരെ 2,200 ലൈക്കുകൾ ആണ് വീഡിയോക്ക് ലഭിച്ചത്. മരത്തിൽ തൂങ്ങിയിരിക്കുന്ന പക്ഷിയുടെ കൂട്ടിലേക്ക് പാമ്പ് തലയിട്ട് നിൽക്കുന്നത് വീഡിയോയിൽ കാണാം.
ഇതിന് സമീപത്തായി മരച്ചില്ലയിൽ രണ്ട് കിളികളും ഉണ്ട്. പാമ്പ് തന്റെ കുഞ്ഞുങ്ങളെ അകത്താക്കും എന്ന് മനസിലാക്കിയ അമ്മക്കിളി സ്വന്തം ജീവനെക്കുറിച്ച് പോലും ചിന്തിക്കാതെ പാമ്പിനെ കൊത്താൻ തുടങ്ങി. പറന്നു വന്ന് പാമ്പിന്റെ ശരീരത്തിൽ ശക്‌തിയിൽ കൊത്തിക്കൊണ്ടിരുന്നു. അമ്മക്കിളിക്ക് ഒപ്പം മറ്റൊരു കിളിയും സഹായത്തിനായി കൂടി.
ഇതോടെ അമ്മക്കിളിയുടെ പോരാട്ടത്തിന് മുന്നിൽ പാമ്പിന് തോറ്റു മടങ്ങേണ്ടി വന്നു. ഒരു മുട്ടപോലും കൈക്കലാക്കാൻ കഴിയാതെ പാമ്പ് കൂട്ടിൽ നിന്നും ഇഴഞ്ഞു പോയി.
View this post on Instagram
Most Read: മൂക്കുമാത്രം മറയ്‌ക്കുന്ന മാസ്‌കുമായി കൊറിയ; പേര് കോസ്‌ക്, പരിഹസിച്ച് സോഷ്യൽ മീഡിയ