സർക്കാർ ഉദ്യോഗസ്‌ഥനും ഭാര്യയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

By Desk Reporter, Malabar News
BJP youth leader stabbed to death in Jharkhand
Representational Image

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. സർക്കാർ ഉദ്യോഗസ്‌ഥനായ നഗിന (55), ഭാര്യ നഗിന ദേവി(52) എന്നിവരെയാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്‌ച രാവിലെയാണ് ഇവരുടെ മൃതദേഹം സമീപവാസികള്‍ കണ്ടത്.

മൗ ജില്ലയിലെ റവന്യൂ റെക്കോര്‍ഡ് കീപ്പറായി ജോലി നോക്കുന്നയാളാണ് നഗിന. തര്‍വാന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തിതൗപുര്‍ ഗ്രാമത്തിലെ വീട്ടില്‍ രാത്രി ഇറങ്ങുന്നതിനിടെ ആയിരുന്നു കൊലപാതകമെന്ന് അസംഗഢ് എസ്‌പി അനുരാഗ് ആര്യ പറഞ്ഞു. അജ്‌ഞാതരായ ചിലര്‍ വീട്ടില്‍ കയറി മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അയല്‍വാസികളാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് അയച്ചു. അന്വേഷണം ഊർജിതമാക്കിയെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

പ്രഗ്യാരാജിൽ നാലംഗ ദളിത് കുടുംബം കൊല്ലപ്പെട്ട് ഒരാഴ്‌ച കഴിയും മുമ്പാണ് മറ്റൊരു ദളിത് കുടുംബം കൊല്ലപ്പെടുന്നത്. അതിർത്തി തർക്കത്തിനൊടുവിലാണ് നാലംഗം കുടുംബം കൊല്ലപ്പെട്ടത്. ഭർത്താവ്, ഭാര്യ, 16, 10 വയസുള്ള മക്കൾ എന്നിവരാണ് കൊല്ലപ്പെട്ടത്. 16കാരിയായ മകൾ കൊല്ലപ്പെടും മുമ്പ് ബലാൽസംഗത്തിന് ഇരയായിരുന്നു.

Most Read:  ‘സംവാദങ്ങളില്ലാത്ത പാർലമെന്ററി ജനാധിപത്യം നീണാൾ വാഴട്ടെ’; പരിഹസിച്ച് ചിദംബരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE