മാനന്തവാടി: അച്‌ഛൻ ഓടിച്ച കാറിൽ നിന്ന് അബദ്ധത്തിൽ ഡോർ തുറന്ന് പുറത്തേക്ക് വീണ രണ്ടു വയസുകാരൻ മരിച്ചു. അതേ കാറിനടിയിൽപെട്ടാണ് കുഞ്ഞ് മരിച്ചത്. വീട്ടുമുറ്റത്ത് കാർ തിരിക്കുന്നതിനിടെ ഡോർ തുറന്ന് കുട്ടി വീഴുകയായിരുന്നു. ഞായറാഴ്‌ചയായിരുന്നു അപകടം.
പാലക്കാട് ഡെപ്യൂട്ടി പ്ളാനർ കമ്മന കുഴിക്കണ്ടത്തിൽ രഞ്‌ജിത്തിന്റെയും ഐശ്വര്യയുടെയും മകൻ സ്വാതിക് ആണ് മരിച്ചത്. ഇവരുടെ മറ്റൊരു മകൻ സാരംഗിനും പരിക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് ഇരുവരെയും മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും സ്വാതിക്കിനെ രക്ഷിക്കാനായില്ല.
Most Read: കേരള ബാങ്ക് ജീവനക്കാരിയുടെ തട്ടിപ്പ്; സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന