റായ്‌പൂർ: കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് തുടച്ച് മാറ്റി അധികാരത്തിലെത്തിയ പഞ്ചാബ് മോഡല്‍ ഛത്തീസ്‌ഗഢിലേക്കും വ്യാപിപ്പിക്കാന്‍ ആം ആദ്‌മി പാര്‍ട്ടിയുടെ നീക്കം. ഛത്തീസ്‌ഗഢില്‍ അസംതൃപ്‌തരായ കോണ്‍ഗ്രസ്, ബിജെപി നേതാക്കളെ ഒപ്പം കൂട്ടാനാണ് എഎപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഭൂപേഷ് ബാഘേലുമായി ഉടക്കി നില്‍ക്കുന്ന ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദേവിനെ ആം ആദ്‌മി പാർട്ടി സമീപിച്ചു.
എന്നാൽ അഞ്ച് തലമുറയായി തുടരുന്നതാണ് തന്റെ കോണ്‍ഗ്രസ് ബന്ധമെന്നും ഒരിക്കലും അതിനെ മറികടന്ന് മറ്റൊന്നിനെ കുറിച്ച് തനിക്ക് ചിന്തിക്കാനാകില്ലെന്നും ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദേവ് അറിയിച്ചു. ഒരിക്കലും തന്റെ രാഷ്‌ട്രീയ കാഴ്‌ചപ്പാടുമായി ഒത്തുചേരാത്ത പാര്‍ട്ടികളോട് സഹകരിക്കാന്‍ കഴിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.
മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളിലെ നേതാക്കളുമായി ബന്ധമുള്ളത് സ്വാഭാവികമാണ്. പക്ഷേ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തിയെന്ന റിപ്പോര്‍ട്ടുകളേയും ഇദ്ദേഹം തള്ളിക്കളഞ്ഞു. എഎപി നേതാക്കള്‍ തന്നെ സമീപിച്ചെങ്കിലും പാര്‍ട്ടി വിട്ട് പുറത്ത് പോകാനുള്ള ബുദ്ധിമുട്ട് അവരെ അറിയിച്ചു. സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും താന്‍ വളരെ അധികം ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടന തന്നെ; ആർ ചന്ദ്രശേഖരൻ