സ്‌കൂളുകളിൽ മാസ്‌കും, സാമൂഹിക അകലവും ഒഴിവാക്കാൻ നടപടി; അബുദാബി

By Team Member, Malabar News
Abu Dhabi Decided To Avoid Mask And Social Distance In Schools
Ajwa Travels

അബുദാബി: സ്‌കൂളുകളിൽ മാസ്‌കും സാമൂഹിക അകലവും ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ച് അബുദാബി. ഉയർന്ന വാക്‌സിനേഷൻ തോതുള്ളതിനെ തുടർന്നാണ് അബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഈ നിയന്ത്രണങ്ങൾ ജനുവരി മുതലായിരിക്കും പ്രാബല്യത്തിൽ വരികയെന്നും അധികൃതർ വ്യക്‌തമാക്കി.

വിദ്യാർഥികളിലെ വാക്‌സിനേഷൻ തോത് അടിസ്‌ഥാനമാക്കി സ്‌കൂളുകൾക്ക് കളർ കോഡ് നൽകി വേർതിരിച്ച ശേഷമായിരിക്കും ഇളവുകൾ നൽകുക. വാക്‌സിൻ എടുത്ത കുട്ടികൾ 50 ശതമാനത്തിൽ താഴെയാണെങ്കിൽ ഓറഞ്ച്, 50-64 ശതമാനം വരെയാണെങ്കിൽ മഞ്ഞ, 65-84 ശതമാനം ആണെങ്കിൽ പച്ച, 85 ശതമാനത്തിന് മുകളിൽ ആണെങ്കിൽ നീല എന്നിങ്ങനെ ആയിരിക്കും കളർ കോഡ് ഉണ്ടാവുക.

ഇതിൽ നീല കളർ കോഡുള്ള സ്‌കൂളുകൾക്കാണ് മാസ്‌കും സാമൂഹിക അകലവും ഒഴിവാക്കാൻ അവസരം ഉണ്ടാകുക. കൂടാതെ പഠന യാത്ര, അസംബ്ളി, കായിക പരിപാടി, സ്‌കൂൾ വാർഷിക പരിപാടി  തുടങ്ങിയവയും അനുവദിക്കും. 16 വയസിന് മുകളിലുള്ള വിദ്യാർഥികൾ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവർക്ക് വാക്‌സിൻ നിർബന്ധമാണ്. എന്നാൽ 16 വയസിന് താഴെയുള്ളവരെ വാക്‌സിൻ എടുക്കാൻ നിർബന്ധിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: കനത്ത മഴ ഉത്തരേന്ത്യയിലും; ഡെൽഹിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE