സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ ദമ്പതികളും മകളും മരിച്ചു

By Desk Reporter, Malabar News
Malabar News_Accident
Representational Image

മലപ്പുറം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയടക്കം മലപ്പുറം സ്വദേശികളായ മൂന്ന് പേർ മരിച്ചു. മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്‌ദുൽ റസാഖ് (49), ഭാര്യ ഫാസില, ഏഴു വയസുകാരി മകൾ ഫാത്തിമ റസാൻ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂത്ത മകൾ പരിക്കുകളോടെ ആശുപത്രിയിലാണ്.

ശനിയാഴ്‌ച വൈകുന്നേരം മദീന സന്ദർശനം പൂർത്തിയാക്കി ജിദ്ദയിലേക്ക് തിരിച്ച് വരുന്നതിനിടെ മക്ക-മദീന ഹൈവേയിൽ ജിദ്ദക്കും മദീനക്കും ഇടയിൽ അംന എന്ന സ്‌ഥലത്ത് വച്ചായിരുന്നു അപകടം. താഇഫിലെ അൽഗാംദി മൊത്തവ്യാപാര കേന്ദ്രത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്‌ത്‌ വരികയായിരുന്നു അബ്‍ദുൽ റസാഖ്. കുടുംബ സമേതം ഇവിടെയായിരുന്നു താമസം.

നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സുഹൃത്തുക്കളും സന്നദ്ധ സംഘടനാ പ്രവർത്തകരും സ്‌ഥലത്ത് എത്തിയിട്ടുണ്ട്.

Malabar News: തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികള്‍ 9ന് വിതരണം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE