എടപ്പാൾ മേൽപ്പാലത്തിൽ വാഹനാപകടം; പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരിച്ചത്.

By Trainee Reporter, Malabar News
Accident in eadappall
Ajwa Travels

മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പിക്കപ്പ് വാൻ ഡ്രൈവർ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് എടപ്പാൾ മേൽപ്പാലത്തിൽ അപകടമുണ്ടായത്.

തൃശൂർ ഭാഗത്ത് നിന്നെത്തിയ കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ്‌ ബസും എതിർ ദിശയിൽ നിന്നുവന്ന പിക്കപ്പും കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ്പിലേക്ക് ബസ് ഇടിച്ചു കയറിയതോടെ രാജേന്ദ്രൻ വാഹനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. പിന്നീട് ഫയർഫോഴ്‌സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് രാവിലെ ഏഴ് മണിക്കാണ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് പോലീസ് അറിയിച്ചു.

Most Read| ‘രാത്രി 12 മണിക്ക് ശേഷം പ്രവേശനമില്ല’; കോഴിക്കോട് എൻഐടിയിൽ കർശന നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE