‘രാത്രി 12 മണിക്ക് ശേഷം പ്രവേശനമില്ല’; കോഴിക്കോട് എൻഐടിയിൽ കർശന നിയന്ത്രണം

നൈറ്റ് കർഫ്യൂ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് കോളേജ് ഡീൻ പുതിയ ഉത്തരവിറക്കിയത്.

By Trainee Reporter, Malabar News
Kozhikode NIT
Ajwa Travels

കോഴിക്കോട്: വിദ്യാർഥികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കോഴിക്കോട് എൻഐടി. രാത്രി 11 മണിക്ക് ശേഷമാണ് ക്യാമ്പസിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. 12 മണിക്ക് ശേഷം വിദ്യാർഥികൾക്ക് ക്യാമ്പസിന് അകത്തേക്കോ പുറത്തേക്കോ പ്രവേശിക്കാൻ അനുവാദമില്ല. നൈറ്റ് കർഫ്യൂ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് കോളേജ് ഡീൻ പുതിയ ഉത്തരവിറക്കിയത്.

ക്യാമ്പസിൽ രാത്രി വൈകിയും പ്രവർത്തിച്ചിരുന്ന കാന്റീനുകൾ ഇന്ന് മുതൽ രാത്രി 11 മണിക്ക് ശേഷം പ്രവർത്തിക്കില്ല. ആരോഗ്യകരമായ ഭക്ഷണ രീതിയാണ് ആവശ്യം. വിദ്യാർഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് രാത്രി വൈകിയുള്ള കാന്റീൻ പ്രവർത്തനം നിർത്തലാക്കുന്നതെന്നും ഉത്തരവിൽ പറയുന്നു.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ചൂഷണം, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് കുട്ടികൾ വഴിതെറ്റി പോകുന്നുവെന്ന കാരണങ്ങൾ പരിഗണിച്ചാണ് ഹോസ്‌റ്റൽ, കാന്റീൻ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. സ്‌ഥിരമായി രാത്രി വൈകി ഉറങ്ങുന്നത് കുട്ടികളുടെ മാനസിക ആരോഗ്യത്തെയും അതുവഴി പഠനത്തെയും ബാധിക്കും. ഇതുകൂടി കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങളെന്നും ഡീൻ ഉത്തരവിൽ പറയുന്നു.

Most Read| ഡോ. ഷഹ്‌നയുടെ ആത്‍മഹത്യ; പ്രതി റുവൈസിന് പഠനം തുടരാനാകില്ല- ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE