വള മോഷ്‌ടിച്ചെന്ന് ആരോപണം; യുവതിക്ക് നടുറോഡിൽ മർദ്ദനം

By Desk Reporter, Malabar News
Assault on young woman
Representational Image
Ajwa Travels

തിരുവനന്തപുരം: ശാസ്‌തമംഗലത്ത് വള മോഷ്‌ടിച്ചെന്ന് ആരോപിച്ച് നടുറോഡില്‍ യുവതിക്ക് ക്രൂര മർദ്ദനം. ഇന്നലെ ഉച്ചക്കാണ് സംഭവം. മർദ്ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്‌ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്.

ശാസ്‌തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഒരു ബ്യൂട്ടി പാര്‍ലറിന് മുന്നില്‍ വച്ചാണ് സംഭവം. ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍ തന്നെയാണ് യുവതി വള മോഷ്‌ടിച്ചെന്ന് ആരോപിച്ച് ക്രൂരമായി മർദ്ദിച്ചത്. സ്‌ത്രീ ഉറക്കെ നിലവിളിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ വ്യക്‌തമാണ്‌.

മരുതംകുഴി സ്വദേശിയായ യുവതിക്കാണ് മർദ്ദനമേറ്റത്. എന്നാല്‍ ബ്യൂട്ടി പാര്‍ലറിലെത്തി യുവതി തങ്ങളെ പ്രകോപിപ്പിച്ചതിനാലാണ് മർദ്ദിച്ചതെന്നാണ് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരുടെ വിശദീകരണം. ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ ഉൾപ്പടെ യുവതി കയ്യിലെടുത്ത് ശല്യം ചെയ്‌തതാണ് പ്രശ്‌നത്തിന് കാരണമായതെന്നും ഇവര്‍ പറഞ്ഞു.

Most Read:  ചോറ്റാനിക്കരയിൽ പിഞ്ചുകുഞ്ഞിന് ക്രൂരമർദ്ദനം; ആയ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE