രമേഷ് പിഷാരടി കോൺഗ്രസിലേക്ക്

By News Desk, Malabar News

തിരുവനന്തപുരം: സിനമാ നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസിലേക്ക്. ഐശ്വര്യ കേരളയാത്ര ഇന്ന് ഹരിപ്പാട് എത്തുമ്പോൾ പിഷാരടി അംഗത്വം സ്വീകരിക്കും.

നടൻ ഇടവേള ബാബുവും ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കുന്നുണ്ട്. കെപിസിസി സംസ്‌ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുടെ സാന്നിധ്യത്തിലാകും രമേഷ് പിഷാരടി അംഗത്വം സ്വീകരിക്കുക.

ഹൈബി ഈഡൻ, ശബരിനാഥ് , പിസി വിഷ്‌ണുനാഥ് , ഷാഫി പറമ്പിൽ തുടങ്ങിയ യുവ നേതാക്കളുടെ ക്ഷണം സ്വീകരിച്ചാണ് പിഷാരടി കോൺഗ്രസിൽ എത്തുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേ കൂടുതൽ ചലച്ചിത്രതാരങ്ങൾ കോൺഗ്രസിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ മേജർ രവിയും ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തിരുന്നു. ചലച്ചിത്ര താരം ധർമ്മജന്റെ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നുള്ള സ്‌ഥാനാർഥിത്വത്തിലും ചർച്ചകൾ നടക്കുകയാണ്.

National News: ദിഷാ രവിയുടെ അറസ്‌റ്റ്; വിശദീകരണം ആവശ്യപ്പെട്ട് ഡെൽഹി വനിതാ കമ്മീഷൻ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE