നടിയെ ആക്രമിച്ച കേസ്; പ്രതികളുടെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും

By News Bureau, Malabar News
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധശ്രമ ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ ഫോണുകൾ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപ ഹരജിയിലും ഹൈക്കോടതി ഇന്ന് തുടർവാദം കേൾക്കും.

ഇന്ന് രാവിലെ 10.15ന് ദിലീപിന്റെ കൈവശമുള്ള 6 ഫോണുകൾ ഹൈക്കോടതി രജിസ്‌ട്രാർ ജനറലിന് കൈമാറണമെന്ന് ജസ്‌റ്റിസ് പി ഗോപിനാഥന്റെ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. അതിനനുസരിച്ച് പ്രതിഭാഗം ഫോണുകൾ കൈമാറും എന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം ഫോണുകൾ സ്വതന്ത്ര ലാബിൽ പരിശോധിക്കണമെന്ന ആവശ്യവും പ്രതിഭാഗം ഉന്നയിക്കും. എന്നാൽ തർക്കത്തിലുള്ള നാലാമത്തെ ഫോണിന്റെ വിശദാംശങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിനൊപ്പം മറ്റ് ഫോണുകൾ തങ്ങൾക്ക് വിട്ടു കിട്ടണം എന്നാകും പ്രോസിക്യൂഷന്റെ വാദം.

പ്രതികളുടെ മുൻകൂർ ജാമ്യ ഹരജി തള്ളണമെന്നും പ്രോസിക്യൂഷൻ ആവശ്യം ഉന്നയിക്കും. കേസിൽ ഫോൺ പരിശോധിക്കാനുള്ള ഏജൻസിയെ കോടതി ഇന്ന് തീരുമാനിക്കുമെന്നാണ് സൂചന.

Most Read: കോവിഡ് വ്യാപനം; നിർണായക അവലോകന യോഗം ഇന്ന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE