നടി ആക്രമിക്കപ്പെട്ട കേസ്; സമയം നീട്ടി നൽകണമെന്ന ആവശ്യം സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും

By Syndicated , Malabar News
Supreme_Court
Ajwa Travels

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി നൽകിയ അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. വിചാരണ പൂർത്തിയാക്കാൻ ആറ് മാസം സമയം കൂടി അനുവദിക്കണമെന്നാണ് വിചാരണ കോടതി ജഡ്‌ജി ആവശ്യപ്പെട്ടത്. ജസ്‌റ്റിസുമാരായ എഎം ഖാൻവിൽക്കർ, സഞ്‌ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുക.

വിചാരണ പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് മൂന്നാം തവണയാണ് വിചാരണ കോടതി ജഡ്‌ജി സുപ്രീം കോടതിക്ക് കത്ത് നൽകുന്നത്. കോവിഡ് പശ്‌ചാത്തലത്തിൽ കോടതിയുടെ പ്രവർത്തനം സുഗമമായി നടത്താൻ സാധിക്കാത്തതിനാലാണ് നിർദേശിച്ച സമയ പരിധിക്കുള്ളിൽ വാദം കേൾക്കലും വിധി പ്രസ്‌താവവും പൂർത്തിയാക്കാൻ കഴിയാത്തതെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

കേസിൽ വിധി പ്രസ്‌താവിക്കാൻ സുപ്രീം കോടതി അനുവദിച്ച സമയം ഓഗസ്‌റ്റ് മൂന്നിന് അവസാനിച്ച സാഹചര്യത്തിലാണ് വിചാരണ കോടതി ജഡ്‌ജി സുപ്രീം കോടതിക്ക് കത്ത് നൽകിയത്.

Read also: നടിയെ ആക്രമിച്ച കേസ്; കാവ്യയുടെ വിസ്‌താരം ഇന്നും തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE