എറണാകുളം: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യ മാധവന്റെ വിസ്‌താരം ഇന്നും തുടരും. കേസിലെ 34ആം സാക്ഷിയായിരുന്നു കാവ്യ മാധവൻ. എന്നാൽ ഇവർ കൂറുമാറി പ്രതിഭാഗം ചേർന്നതോടെയാണ് പ്രോസിക്യൂഷൻ ക്രോസ് വിസ്‌താരം ചെയ്യാൻ അനുമതി വാങ്ങിയത്.
കാവ്യയുടെ കൂറുമാറ്റം മൂലം ഇവരുടെ മൊഴി കേസിൽ എട്ടാം പ്രതിയും, ഭർത്താവുമായ ദിലീപിന് നിർണായകമാകും. അതിക്രമം നേരിട്ട നടിയോട് ദിലീപിന് ശത്രുതയുണ്ടെന്ന വാദത്തെ സാധൂകരിക്കുന്നതിന് വേണ്ടിയാണ് കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ ഓഗസ്‌റ്റ് 10ആം തീയതിയാണ് കേസിൽ വിസ്‌താരത്തിനായി നടി കാവ്യ മാധവൻ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരായത്. തുടർന്നാണ് 34ആം സാക്ഷിയായിരുന്നു ഇവരുടെ കൂറുമാറ്റം പ്രോസിക്യൂഷൻ വ്യക്‌തമാക്കിയത്. അതിന് പിന്നാലെ കോടതിയുടെ അനുമതിയോടെ പ്രോസിക്യൂഷൻ കാവ്യയെ ക്രോസ് വിസ്‌താരം നടത്തുകയായിരുന്നു.
Read also: എസ്‌വൈഎസ്‍ സാന്ത്വനം ‘ടീം 24’; രണ്ടാം ബാച്ചിന്റെ സമർപ്പണം നിർവഹിച്ചു