മലപ്പുറം: ജില്ലയിലെ മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന എസ്‌വൈഎസ്‍ സന്നദ്ധ സേവന വിഭാഗമായ ‘സാന്ത്വനം വളണ്ടിയർ‘ കോറിന്റെ എമർജൻസി ഘടകമായ ‘ടീം 24‘ ന്റെ രണ്ടാമത് ബാച്ചിന്റെ സമർപ്പണം നടന്നു.
മെഡിക്കൽ കോളേജിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സഹായത്തിനായി പ്രവർത്തിച്ച് വരുന്ന എസ്‌വൈഎസ്‍ സേവനവിഭാഗമാണ് സാന്ത്വനം വളണ്ടിയർമാർ. ഇതിന് കീഴിലുള്ള സ്‌പെഷൽ കേഡർമാരുടെ ടീമാണ് ‘ടീം 24‘. മുട്ടിപ്പാലം സാന്ത്വന സദനത്തിൽ വെച്ച് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങളാണ് ‘ടീം 24‘ ന്റെ രണ്ടാം ബാച്ചിന്റെ സമർപ്പണം നിർവഹിച്ചത്.
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ജിദ്ദ ഘടകം പ്രസിഡണ്ട് സയ്യിദ് ഹബീബ് തങ്ങൾ, വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, എസ്‌വൈഎസ്‍ സംസ്‌ഥാന ഫിനാൻസ് സെക്രട്ടറി മുഹമ്മദ് പറവൂർ, എസ്‌വൈഎസ്‍ ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫി കുട്ടശ്ശേരി, സുലൈമാൻ സഅദി തോട്ടു പോയിൽ, യുടിഎം ഷമീർ പുല്ലൂർ, അബ്‌ദുൽജലീൽ നഈമി പുൽപ്പറ്റ എന്നിവർ സംബന്ധിച്ചു.
2012 സെപ്‌തംബർ ഒന്ന് മുതൽ പ്രവർത്തിച്ച് വരുന്ന വളണ്ടിയർ കോറിന്റെ ഭാഗമായി 500 പേർ വിവിധ സേവനങ്ങൾ ചെയ്‌തു വരുന്നുണ്ട്. എന്നാൽ, കോവിഡ് രോഗികളുടെ പരിചരണം, മയ്യിത്ത് പരിപാലനം, മറ്റു അടിയന്തിര ഘട്ടങ്ങളിലെ സേവനം ഉൾപ്പെടെ 24 മണിക്കൂറും സേവനം നൽകാൻ തയ്യാറാകുന്ന പുതിയ വിഭാഗമാണ് ‘ടീം 24‘ എന്ന് എസ്‌വൈഎസ്‍ അധികൃതർ അറിയിച്ചു.
Most Read: മകളുടെ മുന്നിലിട്ട് മുസ്‌ലിം യുവാവിനെ മർദ്ദിച്ച് ആൾക്കൂട്ടം; ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യം