കോവിഡ് മരണനിരക്ക്; യഥാർഥ കണക്കുകൾ ആരോ​ഗ്യ മന്ത്രാലയം പുറത്തുവിടുന്നത് തന്നെയെന്ന് കേന്ദ്രം

By News Desk, Malabar News
india covid
Representational Image
Ajwa Travels

ഡെൽഹി: രാജ്യത്തെ യഥാർഥ കോവിഡ് മരണ നിരക്ക് ആരോ​ഗ്യ മന്ത്രാലയം പുറത്തു വിടുന്നതിനേക്കാൾ കൂടുതലാണ്‌ എന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ. യഥാർഥ കോവിഡ് കണക്കുകൾ ആരോ​ഗ്യ മന്ത്രാലയം പുറത്തുവിടുന്നത് തന്നെയാണെന്ന് കേന്ദ്രം വ്യക്‌തമാക്കി.

രാജ്യത്തെ യഥാർഥ കോവിഡ് മരണ കണക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ ഏഴിരട്ടിയാണ് എന്ന അന്താരാഷ്‌ട്ര പ്രസിദ്ധീകരണം നൽകിയ വാർത്ത അടിസ്‌ഥാന രഹിതമാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്‌തമാക്കി. കോവിഡ് മരണം റിപ്പോർട് ചെയാനുള്ള ഐസിഎംഅറിന്റെ മാർഗ നിർദ്ദേശങ്ങളുടെ അടിസ്‌ഥാനത്തിൽ ആണ് രാജ്യത്ത് മരണം രേഖപ്പെടുത്തുന്നത്‌.

റിപ്പോർട്ടുകളുടെ പശ്‌ചാത്തലത്തിൽ ജില്ലാ ഭരണകൂടങ്ങളോട് മരണ കണക്കുകൾ കൃത്യമായി പരിശോധിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. മരണസംഖ്യ തീരെ കുറഞ്ഞ പ്രദേശങ്ങളിലെ കണക്ക് പുനപരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

Kerala News: വൈദ്യുതി ബില്ലടക്കാൻ സാവകാശം; ലോക്ക്ഡൗൺ കാലത്ത് ഫ്യൂസ് ഊരില്ലെന്ന് അധികൃതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE