അടുത്ത മാസം മുതൽ പൊതുസ്‌ഥലത്ത് വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം

By Desk Reporter, Malabar News
UAE-Covid-Restrictions
Representational Image
Ajwa Travels

അബുദാബി: പൊതുസ്‌ഥലങ്ങളിൽ വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്താൻ അബുദാബി. ഓഗസ്‌റ്റ് 20 മുതൽ നിബന്ധന പ്രാബല്യത്തിൽ വരും. കോവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഷോപ്പിങ് സെന്റർ, റസ്‌റ്റോറന്റ്, കോഫി ഷോപ്പ്, ചില്ലറ വിൽപന കേന്ദ്രങ്ങൾ (സൂപ്പർമാർക്കറ്റ്, ഫാർമസി ഒഴികെ) എന്നിവയാണു പൊതുസ്‌ഥലങ്ങളിൽ ഉൾപ്പെടുക.

ഞായറാഴ്‌ച മുതൽ സർക്കാർ സ്‌ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് വാക്‌സിൻ എടുത്തവർക്കും പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാക്കിയിട്ടുണ്ട്. 48 മണിക്കൂർ മുൻപെടുത്ത പിസിആർ പരിശോധനാ ഫലമാണ് വേണ്ടത്.

15 വയസും അതിൽ താഴെയും പ്രായമുള്ളവർ, വാക്‌സിൻ എടുക്കാൻ ഇളവുള്ളവർ എന്നിവർ അൽഹൊസൻ ആപ്പിൽ രജിസ്‌റ്റർ ചെയ്യണം. വിനോദ സഞ്ചാരികൾക്കും നിയമം ബാധകം. ടൂറിസ്‌റ്റ്, വിസിറ്റ് വിസയിലുള്ള യൂണിഫൈഡ് ഐഡന്റിഫിക്കേഷൻ നമ്പർ വച്ചാണ് വിനോദസഞ്ചാരികളും സന്ദർശകരും അൽഹൊസൻ ആപ്പിൽ രജിസ്‌റ്റർ ചെയ്യേണ്ടത്.

വാക്‌സിനേഷൻ ഇളവിനായി ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ എമിറേറ്റ്സ് ഐഡിയും ഇളവിനുള്ള രേഖകളും സഹിതം അപേക്ഷിക്കാം. അപേക്ഷ സ്വീകരിച്ചാൽ വിവരം എസ്എംഎസ് ആയി ലഭിക്കും. കോവിഡ് ബാധിതർ, 12 വയസിന് താഴെയുള്ളവർ, ഗർഭിണികൾ, രാജ്യത്തിനു പുറത്തുനിന്ന് വാക്‌സിൻ എടുത്തവർ, വാക്‌സിൻ അലർജിയുള്ളവർ എന്നിവർക്കാണ് ഇളവ് ലഭിക്കുക.

Most Read:  മന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ല; നിയമസഭയിൽ മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE