അഫ്ഗാനില്‍ വനിതകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ സാമൂഹ്യ പ്രവര്‍ത്തകയെ വെടിവെച്ച് കൊലപ്പെടുത്തി

By Staff Reporter, Malabar News
freshtha_malabar news
ഫ്രെഷ്‌ത കൊഹിസ്‌താനി
Ajwa Travels

അഫ്ഗാനിസ്‌ഥാന്‍: വനിതകളുടെ അവകാശങ്ങള്‍ക്കും വിമോചനത്തിനും വേണ്ടി പോരാട്ടം നടത്തിയിരുന്ന സാമൂഹ്യ പ്രവര്‍ത്തക ഫ്രെഷ്‌ത കൊഹിസ്‌താനി(29)യെ വെടിവെച്ചു കൊലപ്പെടുത്തി. അഫ്ഗാനിലെ കൊഹിസ്‌താന്‍ ജില്ലയിലെ വടക്ക്-കിഴക്കന്‍ പ്രവിശ്യയായ കപിസയിലാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ ആയുധധാരി ഫ്രെഷ്‌തക്ക് നേരെ വെടിയുതിര്‍ക്കുക ആയിരുന്നു. ഫ്രെഷ്‌തയോടൊപ്പം ഉണ്ടായിരുന്ന സഹോദരനും വെടിവെപ്പില്‍ പരുക്കേറ്റു.

National News: പ്രധാനമന്ത്രി ഇന്ന് കര്‍ഷകരെ അഭിസംബോധന ചെയ്യും

അടുത്തിടെ മാദ്ധ്യമപ്രവര്‍ത്തകന്‍ റഹ്‌മത്തുല്ല നിക്‌സാദും ഫ്രീ ആന്‍ഡ് ഫെയര്‍ ഇലക്ഷന്‍ ഫോറം ഓഫ് അഫ്ഗാന്‍ മേധാവി യൂസഫ് റഷീദും ഇവിടെ കൊല്ലപ്പെട്ടിരുന്നു.

ഫ്രെഷ്‌ത കൊഹിസ്‌താനിയുടെ കൊലപാതകത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE