പ്രധാനമന്ത്രി ഇന്ന് കര്‍ഷകരെ അഭിസംബോധന ചെയ്യും; ഒരുക്കങ്ങള്‍ വിപുലമാക്കി പ്രവര്‍ത്തകരും കേന്ദ്രസര്‍ക്കാരും

By Staff Reporter, Malabar News
narendra modi_malabar news
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്തെ ഒമ്പതുകോടി കര്‍ഷകരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്യും. പിഎം കിസാന്‍ നിധിയുടെ രണ്ടാം ഗഡു വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം ഒരുമാസം പിന്നിടുന്നതിനിടെയാണ് ഇന്ന് കര്‍ഷകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ടുളള കേന്ദ്രത്തിന്റെ നിലപാടും പ്രധാനമന്ത്രി ഇന്ന് വ്യക്‌തമാക്കും.

ഒമ്പത് കോടി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന 18,000 കോടിയുടെ കിസാന്‍ നിധിയുടെ ഉല്‍ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നിര്‍വഹിക്കുക.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്‍മദിനം കൂടി ആയതിനാല്‍ വിപുലമായ പരിപാടിയാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന കര്‍ഷകരിലേക്ക് കൃത്യമായി എത്തിക്കാനായി പലയിടത്തും വലിയ സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ലഘുലേഖകളും പ്രവര്‍ത്തകര്‍ വിതരണം ചെയ്യും.

അതേസമയം അഞ്ചു സംസ്‌ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുമായി മോദി ആശയവിനിമയവും നടത്തും. കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ചെയ്‌ത കാര്‍ഷിക പദ്ധതികളെല്ലാം തന്നെ പ്രധാനമന്ത്രി അഭിസംബോധനയില്‍ പരാമര്‍ശിച്ചേക്കുമെന്നാണ് അറിയുന്നത്. കൂടാതെ കര്‍ഷകരുടെ അഭിപ്രായവും പ്രധാനമന്ത്രി തേടും.

പാര്‍ട്ടി എംപിമാരും എംഎല്‍എമാരും അവരവരുടെ മണ്ഡലങ്ങളില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും നടത്തിയിരിക്കുന്നത്.

Read Also: അമിത് ഷായുടെ മണിപ്പൂര്‍, ആസാം സന്ദര്‍ശനം ഡിസംബര്‍ 26, 27ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE