പുതിയ നിര്‍ദേശങ്ങളുമായി അബുദാബി; രാജ്യത്ത് പ്രവേശിച്ചവര്‍ ആറാം ദിവസം കോവിഡ് പരിശോധനക്ക് വിധേയരാകണം

By Team Member, Malabar News
Malabarnews_abudhabi
Representational image
Ajwa Travels

അബുദാബി : കോവിഡ് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് അബുദാബി. അബുദാബിയില്‍ പ്രവേശിച്ച ആളുകള്‍ തുടര്‍ച്ചയായി ആറ് ദിവസം അവിടെ നിന്നാല്‍ തുടര്‍ന്ന് ആറാം ദിവസം കോവിഡ് പരിശോധനക്ക് വിധേയരാകണം. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിര്‍ദ്ദേശങ്ങളുടെ വിശദ വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടുണ്ട്. അബുദാബിയില്‍ പ്രവേശിക്കാന്‍ ഇപ്പോള്‍ പി.സി.ആര്‍ പരിശോധന ഫലം ആവശ്യമില്ല. പകരം 48 മണിക്കൂറിനുള്ളില്‍ ലേസര്‍ ഡി.പി.ഐ ടെസ്റ്റിലോ പി.സി.ആര്‍ ടെസ്റ്റിലോ കോവിഡ് നെഗറ്റീവ് ആയാല്‍ അബുദാബിയിലേക്ക് പ്രവേശനം ലഭിക്കും. നേരത്തെ അബുദാബിയില്‍ പ്രവേശിക്കുന്നതിന് ദ്രുത പരിശോധന ഫലത്തിനൊപ്പം ആറ് ദിവസത്തിന് ഇടക്ക് നടത്തുന്ന പി.സി.ആര്‍ പരിശോധന ഫലവും നിര്‍ബന്ധമായിരുന്നു.

അബുദാബി എമര്‍ജെന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയാണ് രാജ്യത്തേക്ക് എത്തുന്നവരുടെ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങളില്‍ തീരുമാനമെടുത്തത്. അബുദാബി മീഡിയ ഓഫീസാണ് ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തി രോഗവ്യാപനം തടയുകയാണ് ലക്ഷ്യം.രോഗമുള്ള ആളില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ ഏറ്റവും അഭികാമ്യം ഇന്‍കുബേഷന്‍ കാലാവധിയുടെ പകുതിയായ ആറാം ദിവസമാണെന്ന ശാസ്ത്രീയ പഠനങ്ങളുടെ ഭാഗമായാണ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE